ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർ കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡൽഹി പോലീസ് സ്പെഷൽ സെൽ ആണ് രണ്ടുപേരെ പിടികൂടിയത് . വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര് , വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജന വർഷം, ജെൻഡർ, വാക്സിനടുത്ത കെ ന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ടെലിഗ്രാം ബോട്ടിൽ ലഭ്യമായി. ഇവ അപ്ലോഡ് ചെയ്തത് ഇയാളാണ് ആണെന്ന് ഡൽഹി പോലീസ് പറയുന്നു. പ്രതികളിലൊരാളുടെ…
Read MoreTag: india
ഫേസ്ബുക്ക് നിരോധനത്തിനൊരുങ്ങി കർണാടക സർക്കാർ
ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹെക്കോടതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കർണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ ഭാര്യ കവിത നൽകിയ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ…
Read More2000 നോട്ട് നിരോധനം; നോട്ട് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളും അവസാന തിയ്യതിയും അറിയാം..
ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബര്‍ 30 നാണ്…
Read Moreമോദി സർക്കാരിന്റെ ഒൻപതാം വാർഷികം, രാജ്യത്ത് ഒരു മാസം നീളുന്ന പരിപാടികൾ
ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി ബി ജെ പി. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച് ജൂണ്‍ 30നാണ് അവസാനിക്കുന്നത്. ക്യാമ്പയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കും. മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ…
Read Moreകോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ പ്രചാരണത്തിൽ കഠിനാധ്വാനം ചെയ്ത ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എൻറെ ആശംസകൾ. കർണാടക തെരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവരോടും താൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ താൻ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
Read Moreകാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു
ഡൽഹി: ജമ്മു കാശ്മീറിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം, ഓൺലൈൻ ആശയ വിനിമയത്തിന് ഒരുങ്ങി പ്രധാന മന്ത്രി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി. നാളെ 50 ലക്ഷം ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ആശയവിനിമയം നടത്തും. 58,112 ബൂത്തുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ യോഗത്തിൽ ചേരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കർണാടകയിൽ ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ചേരുമെന്നും അവർ പറഞ്ഞു. കർണാടകയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മാത്രമേ സംസ്ഥാനത്തെ ഒരു പുതിയ കർണാടകയിലേക്ക്…
Read Moreഅമിത് ഷായുടെ സാന്നിധ്യത്തിൽ ലഹരി മരുന്നുകൾ നശിപ്പിച്ചു
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നഗരത്തിൽ 1235 കോടി രൂപയുടെ 9298 കിലോ ഗ്രാം ലഹരി മരുന്നുകൾ നശിപ്പിച്ചു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗം ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ വഴിയാണ് ലഹരി മരുന്ന് ഇവിടേക്ക് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവ പൂർണമായും തുടച്ച് നീക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഉത്തരേന്ത്യയിൽ വൻ ഭൂചലനം
ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreഎച്ച് 3 എൻ 2 : സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: എച്ച് 3എന്‍ 2 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ രാജ്യത്ത് 90ല്‍ അധികം എച്ച് 3എന്‍ 2 വൈറസുകളും എട്ട് എച്ച്1എന്‍1 വൈറസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകള്‍ക്കും കോവിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികള്‍ക്കും പുറമേ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മാസ്കുകള്‍ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണമെന്നും…
Read More