ബെംഗളൂരു: നഗരത്തിൽ നിന്ന് വെള്ളിയാഴ്ച 10.20-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന സർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് ട്രെയിൻ ഓടിക്കുന്നത്. വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും സുരേന്ദ്രന് നൽകിയിട്ടുണ്ട്. 33 വർഷത്തെ സർവീസുള്ള സുരേന്ദ്രൻ ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ്. ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ഉദ്ഘാടന സർവീസായതിനാൽ ജനങ്ങൾക്ക് കാണുന്നതിനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിർത്തുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു. ശനിയാഴ്ചമുതൽ ചെന്നൈ സെൻട്രലിൽനിന്ന് രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക്…
Read More