വന്ദേഭാരതിന്റെ ഉദ്ഘാടന സർവീസ് ഇന്ന്; ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റ്

ബെംഗളൂരു: നഗരത്തിൽ നിന്ന് വെള്ളിയാഴ്ച 10.20-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന സർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് ട്രെയിൻ ഓടിക്കുന്നത്. വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും സുരേന്ദ്രന് നൽകിയിട്ടുണ്ട്. 33 വർഷത്തെ സർവീസുള്ള സുരേന്ദ്രൻ ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ഉദ്ഘാടന സർവീസായതിനാൽ ജനങ്ങൾക്ക് കാണുന്നതിനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിർത്തുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു. ശനിയാഴ്ചമുതൽ ചെന്നൈ സെൻട്രലിൽനിന്ന് രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 7.30-ന് ചെന്നൈ സെൻട്രലിലെത്തും.

ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും വന്ദേഭാരത് തീവണ്ടി സർവീസ് നടത്തും. ശനിയാഴ്ചമുതലുള്ള സർവീസുകൾക്ക് ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കാട്പാഡി, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുണ്ടാകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts