ബെംഗളുരു: വ്യത്യസ്തനായ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ. മോഷണ കേസുകളിൽ അകത്താകുകയും പരോളിലിറങ്ങി വീണ്ടും മോഷണം നടത്തുകയും ചെയ്ത തമിഴ്നാടി സ്വദേശി വിൻസെന്റ്(62) ആണ് അറസ്റ്റിലായത്. എന്നാൽ ഇയാളെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ, എത്ര തുകക്ക് മോഷണം നടത്തിയാലും അതിൽ നിന്നൊരു പങ്ക് കൃത്യമായി ഇയാൾ അനാഥാലയങ്ങളിൽ എത്തിച്ചിരുന്നു. ചെറുതോ, വലുതോ ആയ തുകകൾ എല്ലാ മോഷണത്തിൽ നിന്നും മാറ്റി വച്ച് ഇത്തരത്തിൽ കൊടുത്തിരുന്നത് താൻ ഒരു അനാഥനായതിനാലാണ് എന്നാണ് ഇയാൾ പറയുന്നത്. കലാശിപാളയത്തിൽ താമസിക്കുന്ന പ്രതിയിൽ നിന്നും അറസ്റ്റിലാകുമ്പോൾ പോലീസിന് ലഭിച്ചത് ഏകദേശം 16.25…
Read MoreTag: IN
അന്യം നിന്ന് പോകുമോ കടലിലെ കൽപവൃക്ഷം; കടലാഴങ്ങളിലും രക്ഷയില്ലാതെ സ്രാവുകൾ
ബംഗളുരു: കയറ്റുമതിക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന 1600 കിലോഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ സൂക്ഷിച്ചിരുന്നതാണ് 1600 കിലോഗ്രാം വരുന്ന സ്രാവിന്റെ എല്ലുകൾ എന്ന് റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വലിയ കണ്ടെയ്നറുകളായി സൂക്ഷിച്ചിരുന്നവയിൽ നിന്നും കസ്റ്റംസ് വിഭാഗം പരിശോധനക്കായി സാംപിൾ എടുത്തപ്പോഴാണ് രഹസ്യമായി സൂക്ഷിച്ചിരുന്നവ അത്രയും സ്രാവിന്റെ എല്ലുകളാണെന്ന് വ്യക്തമായത്, ഇതിനെ തുടർന്ന് ഫിഷ് ജനറ്റിക് റിസോഴ്സസ് ബ്യൂറോ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. കയറ്റുമതി നിരോധനമുള്ളതാണ് സ്രാവിന്റെ എല്ല്, ഇത്രയും ഭീമമായ അളവിൽ സ്രാവിന്റെ എല്ല് ശേഖരിച്ചത്…
Read More