ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ (ഐഐഎം–ബി) 2021-23 ലെ പിജിപി(ബിരുദാനന്തര പ്രോഗ്രാം), പിജിപി–ബിഎ (ബിസിനസ് അനലിറ്റിക്‌സ്) ക്ലാസുകൾ റെക്കോർഡ് സമ്മർപ്ലേസ്‌മെന്റുകൾക്ക് ഈ വർഷം സാക്ഷ്യം വഹിച്ചു. 542 ഓഫറുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്,പ്ലെയ്‌സ്‌മെന്റിനായി ഹാജരായ എല്ലാ 513 വിദ്യാർത്ഥികളെയും രണ്ട് ദിവസങ്ങളിലായി നിയമിച്ചു. കൺസൾട്ടിംഗ് കമ്പനികൾ 181 ഓഫറുകളോടെ മുന്നിലെത്തി. ആക്‌സെഞ്ചറിന്റെ നേതൃത്വത്തിൽ 33 ഓഫറുകൾനൽകി. ബെയ്ൻ & കമ്പനിയും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, കെയർനി, മക്കിൻസി ആൻഡ് കമ്പനി, ടാറ്റകൺസൾട്ടൻസി സർവീസസ്, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ്, ഏണസ്റ്റ് ആൻഡ് യംഗ് എന്നിവരും റിക്രൂട്ടർമാരിൽ പെടുന്നു.…
Read MoreTag: IIM Bangalore
ഐഐഎംബി ഇന്ത്യയിലെ മികച്ച ബി-സ്കൂൾ
ബെംഗളൂരു: ബിസിനസ് & മാനേജ്മെന്റ് സ്റ്റഡീസിൽ, ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി വിഷയാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്–ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ബി–സ്കൂളായി, തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുത്തു. തൊഴിലുടമയുടെ പ്രശസ്തി, അക്കാദമിക മികവ് , ഗവേഷണ സ്വാധീനം എന്നിവ പരിഗണിക്ച്ചുകൊണ്ടാണ് ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി ആഗോളതലത്തിൽ സ്ഥാപനങ്ങളൾക്ക് റാങ്ക് നൽകുന്നത്. ഐ ഐ എം ബാംഗ്ലൂർ വാഗ്ദാനം ചെയ്യുന്ന ബിസിനസ് & മാനേജ്‌മെന്റ് സ്റ്റഡീസ് മൂന്ന് വിഭാഗങ്ങളിലും ഉയർന്ന റേറ്റിംഗുകൾ നേടി, ഐ ഐ എം ബിയെ ഇന്ത്യയിലെ മികച്ച ബി–സ്കൂളാക്കി മാറ്റി.…
Read More