ഇടുക്കി: ഉടുമ്പൻചോലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ അയൽവാസിയായ ശശി കുമാറിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പാറക്കൽ ഷീല എന്ന യുവതിക്കാണ് പൊള്ളലേറ്റത്. ഇവർ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലെ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം 3.30 ഓടെ ശശി കുമാർ ഷീലക്കുമേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റുതൊഴിലാളികൾ ചേർന്നാണ് ഷീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read MoreTag: idukki
ടൂറിസ്റ്റ് ബസ് അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 40 ഓളം പേർക്ക് പരിക്ക്
ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി…
Read More