ജഡ്ജിമാർക്ക് നേരെയുള്ള വധഭീഷണി ; കേസ് എൻഐഎ ക്ക് കൈമാറും

ബെംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചനയിൽ. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന്  ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

വാഹനാപകടം, നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: വാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ഇനി നഷ്ടപരിഹാരമായി കിട്ടുക വൻതുക. വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. അടുത്ത മാസം ആദ്യം മുതൽ പുതിയ നഷ്ടപരിഹാര തുക പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക 12500 രൂപയിൽ നിന്ന് 50000 രൂപയായും മരണപ്പെട്ടവരുടെ കുടുംബത്തിന് 50000 ൽ നിന്ന് 2 ലക്ഷം രൂപ വരെയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ്…

Read More
Click Here to Follow Us