ബെംഗളൂരു: രണ്ട് ഹവാല ഓപ്പറേറ്റർമാരെ ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിദേശ കറൻസി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് തടഞ്ഞത്. അമേരിക്കൻ ഡോളർ, ദിർഹം, യൂറോ എന്നീ വിദേശ കറൻസികൾ മലയാളം പത്രങ്ങളിൽ പൊതിഞ്ഞ് മിക്സർ–ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചു വെച്ചാണ് കടത്താൻ ശ്രമിച്ചത്. 1962 –ലെ കസ്റ്റംസ് നിയമത്തിലെ 104, 113, 135 എന്നീ വകുപ്പുകൾ പ്രകാരം…
Read More