ബെംഗളൂരു: കർണാടക – കേരള അതിർത്തിയിലുള്ള മാക്കൂട്ടത്തെയും ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത വികസിപ്പിക്കണമെന്ന് മുൻപ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച്ച്.ഡി. ദേവഗൗഡ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ദേവഗൗഡ ഈ ആവശ്യം ഉന്നയിച്ചത്. ഈ പാത വികസിപ്പിച്ചാൽ ഹാസൻ, കുടക് ജില്ലകളിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ ആവശ്യത്തിൽ നിതിൻ ഗഡ്കരി അനുകൂല മറുപടിയാണ് നൽകിയതെന്നും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയെന്നും ജെ.ഡി.എസ്.…
Read More