തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹർത്താല്‍. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താല്‍. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താല്‍. ദേശീയ തലത്തില്‍ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താല്‍. ഹർത്താല്‍ പൊതുഗതാഗതത്തെ ബാധിക്കില്ല. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താല്‍. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി-…
Read MoreTag: harthal
ഇന്നത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹർത്താൽ നടത്തരുതെന്ന് കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പോലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും…
Read Moreസംസ്ഥാനത്ത് നാളെ ഹർത്താൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള സർക്കാരിന്റെ ഭരണകൂടത്തിനെതിരെയാണ് ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പറഞ്ഞു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചു.
Read More