കൊച്ചി: നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്ക്കെതിരെ വീണ്ടും പീഡന പരാതി. 2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലും വച്ച് പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി…
Read More