സർക്കാർ ആശുപത്രികളിലെ സൗജന്യ രോഗനിർണയ സേവനങ്ങളുടെ പട്ടിക പുതുക്കി 

ബെംഗളൂരു: സംസ്ഥാനത്തെ ചില സർക്കാർ ആശുപത്രികൾ എച്ച്ഐവി ബാധിതരിൽ നിന്ന് രോഗനിർണയ പരിശോധനകൾക്ക് പണം ഈടാക്കുന്നതായി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി (കെഎസ്എപിഎസ്) ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, എല്ലാ സേവനങ്ങളും സൗജന്യമായി നൽകണമെന്ന് വ്യക്തമാക്കി സംസ്ഥാന ആരോഗ്യ കമ്മീഷണർ ഉത്തരവിറക്കി. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച്ഐവി രോഗനിർണയ സേവനങ്ങൾ സൗജന്യമായി നൽകണമെന്ന് ആരോഗ്യ കമ്മീഷണർ ഡി രൺദീപ് ഉത്തരവിട്ടത്. ഇതനുസരിച്ച്, എച്ച്ഐവി, എക്സ്-റേ, അൾട്രാസൗണ്ട്, മറ്റ് പരിശോധനകൾ, എആർടി മരുന്നുകൾ മറ്റ് രോഗനിർണയ പരിശോധനകളും ART മരുന്നുകളും സൗജന്യമായിരിക്കും.

Read More

മഹാദേവപുരയിൽ 250 കിടക്കകളുള്ള പുതിയ സർക്കാർ ആശുപത്രി വരുന്നു.

ബെംഗളൂരു: നഗരത്തിലെ മഹാദേവപുരയിൽ 250 കിടക്കകളുള്ള സർക്കാർ ആശുപത്രി നിർമ്മിക്കുമെന്ന് സംസ്ഥാന വനം, സാംസ്‌കാരിക വകുപ്പ് മന്ത്രിയും മഹാദേവപുര നിയോജകമണ്ഡലത്തിലെ എം‌ എൽ‌ എ യുമായ അരവിന്ദ് ലിംബാവലി തിങ്കളാഴ്ച്ച അറിയിച്ചു. “ബെംഗളൂരുവിൽ കൂടുതൽ ആശുപത്രികൾ നിർമിക്കാൻ സംസ്ഥാനത്തെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രിയുടെ നിർമാണം ഉടൻ ആരംഭിക്കും,” എന്ന് മന്ത്രി പ്രസ്താവനയിൽപറഞ്ഞു. കെട്ടിടത്തിൽ കുട്ടികൾക്കായി പ്രത്യേക വാർഡും പ്രസവ വാർഡും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജില്ലാ ആശുപത്രിയിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഈ ആശുപത്രിയിൽ ഉണ്ടായിരിക്കും എന്നും മന്ത്രി അറിയിച്ചു.

Read More
Click Here to Follow Us