ബെംഗളൂരു : എല്ലാ ദിവസങ്ങളിലും അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ച് വരെ ഗോരഗുണ്ടെപാളയ മേൽപ്പാലത്തിൽ വാഹനഗതാഗതം ട്രാഫിക് പോലീസ് നിരോധിച്ചു. ഉത്തരവ് പ്രകാരം, ആ കാലയളവിൽ വാഹനങ്ങൾ സർവീസ് റോഡുകൾ വഴി തിരിഞ്ഞു പോകേണ്ടി വരും. രാത്രികാലങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാലും ഫ്‌ളൈഓവറിന്റെ പ്രവേശന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉയരമുള്ള ബാരിക്കേഡുകൾ വാഹനങ്ങൾ ഇടിച്ചുകയറുന്നതിന്നാലും ഈ തീരുമാനം അനിവാര്യമെന്ന് വ്യക്തമാക്കി ശനിയാഴ്ചയാണ് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പുതിയ ഉത്തരവ് പുറത്തിറക്കി. രണ്ട് കേബിളുകളുടെ അറ്റകുറ്റപ്പണികൾ…
Read MoreTag: goraguntepalya flyover
ഗോരഗുണ്ടേപാളയ മേൽപ്പാലം; ചെറുവാഹനങ്ങൾക്ക് മാത്രം പ്രവേശനം.
ബെംഗളൂരു: സുരക്ഷാ കാരണങ്ങളാൽ 50 ദിവസത്തിലേറെയായി അടച്ചിട്ടിരുന്ന തുംകുരു റോഡിലെ ഗോരഗുണ്ടെപാളയ മേൽപ്പാലം ബുധനാഴ്ച വൈകുന്നേരത്തോടെ വാഹനയാത്രക്കാർക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും, ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ട്രക്കുകളും ബസുകളും ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ മേൽപ്പാലത്തിന് താഴെയുള്ള പ്രധാന പാതകൾ ഉപയോഗിക്കുന്നത് തുടരണം. ബുധനാഴ്ച വൈകീട്ട് വരെ സൈനേജുകളും ബാരിക്കേഡുകളും സ്ഥാപിച്ച് നെലമംഗല ഭാഗത്തേക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. എന്നാൽ ബുധനാഴ്ച രാത്രിയോടെ ഞങ്ങൾ മറുവശം ഗതാഗതത്തിനായി തുറക്കുമെന്നും, സ്ഥലത്തെ വാഹന ചലനം നിരീക്ഷിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോഡ്…
Read Moreഗോരഗുണ്ടേപാളയ മേൽപ്പാല ഗതാഗത നിരോധനം; തുമകുരു റോഡിൽ ഗതാഗതക്കുരുക്ക് വർധിച്ചു
ബെംഗളൂരു : ബെംഗളൂരുവിലെ തിരക്കേറിയ ഗോരഗുണ്ടെപാളയ മേൽപ്പാലം, ഒരു മാസത്തോളമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഡിസംബർ 25 ന് നടത്തിയ പരിശോധനയിൽ എട്ടാം മൈലിൽ രണ്ട് തുരുമ്പിച്ച കേബിളുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) മേൽപ്പാലം അടച്ചുപൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെയ്ത കനത്ത മഴയുടെ ഫലമായി മേൽപ്പാലത്തിൽ പ്രിസ്ട്രെസ്ഡ് കേബിൾ കണ്ടെത്തിയതായി എൻഎച്ച്എഐ അധികൃതർ പറഞ്ഞിരുന്നു. ഔട്ടർ റിങ് റോഡ് (ഒആർആർ), എട്ടാം മൈൽ ജംക്‌ഷൻ, ഹെസർഘട്ട റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് വർധിച്ചതായി പീനിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.…
Read More