ബെംഗളൂരു: ഗോപാലപുര പോലീസ് ചൗക്കിക്ക് സമീപം ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ 28 കാരനായ ബെസ്കോം ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗൗതം (32 ) ആണ് മരിച്ചത്. മഗഡി റോഡിൽ അഞ്ജന ടാക്കീസിന് സമീപമുള്ള ബെസ്കോം ഓഫീസിലെ സുങ്കടക്കാട്ടെ സ്വദേശി ഗൗതമും രണ്ട് സഹപ്രവർത്തകരും ഞായറാഴ്ച മുതൽ രാത്രി ഡ്യൂട്ടിയിലായിരുന്നു. ട്രാൻസ്ഫോർമറിൽ നിന്ന് തീപ്പൊരി പടരുന്നതായി ബെസ്കോം ഹെൽപ്പ് ലൈനിലേക്ക് വിളിച്ചതിനെ തുടർന്ന് രാവിലെ ഒമ്പത് മണിയോടെ മൂവരും സ്ഥലത്തെത്തി. ഗൗതം തൂണിൽ കയറിയെങ്കിലും തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ല. ഷോക്ക് ഏറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read More