എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്ക്

ബെംഗളൂരു: മൈസൂരുവിലെ ബന്നിമണ്ടപ്പിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് (എഫ്‌ഇഎസ്) ക്വാർട്ടേഴ്സിലെ ഫയർമാന്റെ വസതിയിൽ ബുധനാഴ്ച രാവിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 32 കാരിയായ ഗീതയ്ക്ക് 40 ശതമാനവും ഭർത്താവും ഫയർമാനുമായ 38 കാരനായ മഹാദേവ്, അവരുടെ എട്ട് വയസ്സുള്ള മകൾ, അഞ്ച് വയസ്സുള്ള മകൻ എന്നിവർക്ക് 20 ശതമാനം പൊള്ളലേറ്റു. സമീപത്തെ വീടുകളിലെ സവിത, ഭാഗ്യ എന്നീ രണ്ട് സ്ത്രീകൾക്കും 10 മുതൽ 15 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവർ നഗരത്തിലെ സ്വകാര്യ…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതിമാർ മരിച്ചു.

ബെംഗളൂരു: സംസ്ഥാനത്തെ ചിത്രദുർഗ്ഗ ജില്ലയിലെ ഹോളക്കരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ദമ്പതിമാർ മരിച്ചു. തെക്കലവട്ടി സ്വദേശിയായ പ്രകാശ് (54), സരോജാമ്മ (45) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ നാട്ടുകാർ ദാവനക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിലിണ്ടറിൽ വന്ന ചോർച്ചയാണ് പൊട്ടിത്തെറിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Read More
Click Here to Follow Us