ബെംഗളൂരു: കർണാടകയിലെ ഹവേരിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട കുതിരയ്ക്ക് രക്ഷകരായി അഗ്നിശമനസേന. ഹവേരി താലൂക്കിലെ നാഗനൂറിന് സമീപം വരദ നദിയിലാണ് കുതിര ഒഴുകിയത്. കനത്ത മഴയിൽ കൃഷി നാശമുണ്ടായ മേഖലകൾ സന്ദർശിക്കുകയായിരുന്ന ബഡഗി ജില്ല വിരുപക്ഷ ബല്ലപ്പ പുഴയിലെ തുരുത്തിൽ ഒറ്റപ്പെട്ട നിലയിൽ കുതിരയെ കണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ ബോട്ടിലെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുതിരയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. മേഖലയിൽ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിൽ ആയിരുന്നു.
Read More