ബെംഗളൂരു : ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട തന്റെ മകൾ പട്ടികജാതിക്കാരിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടിയെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എംപി രേണുകാചാര്യ സമ്മതിച്ചതിനെ തുടർന്ന് ബുധനാഴ്ച കർണാടക നിയമസഭ പ്രക്ഷുപ്തമായി. തന്റെ സഹോദരൻ തന്റെ മകൾക്ക് വേണ്ടി എസ്‌സി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് രേണുകാചാര്യ സമ്മതിച്ചു. “ഇത് തിരികെ നൽകണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഞാനും എന്റെ സഹോദരനും 25 വർഷം മുമ്പ് പിരിഞ്ഞു. എന്റെ സഹോദരൻ ഗുൽബർഗയിൽ (എസ്‌സി റിസർവ്) മത്സരിക്കാൻ ആഗ്രഹിച്ചപ്പോൾ ഞാനും എതിർത്തിരുന്നു,” അദ്ദേഹം പറഞ്ഞു. താൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും…
Read More