ബെംഗളൂരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്. പോലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…
Read MoreTag: Fake currency
വ്യാജ നോട്ടുകളുമായി യുവതി പിടിയിൽ
ബെംഗളൂരു: ബാങ്കിൽ എത്തി കള്ളനോട്ട് കൈമാറാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഷീല എന്ന യുവതിയാണ് ജയനഗറിൽ നിന്ന് അറസ്റ്റിലായത്. കർണാടക ബാങ്കിൽ എത്തിയ ഇവർ 100 രൂപയുടെ 117 നോട്ടുകൾ നൽകി പകരം പുതിയ നോട്ടുകൾ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നോട്ടുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തത്.
Read More