ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ ടോളിൽനിന്ന് രക്ഷപ്പെടാനായി വാഹനഡ്രൈവർമാർ കാണിക്കുന്ന അതിബുദ്ധി അപകടക്കെണിയാകുന്നു. നിർമിത ബുദ്ധി, സ്പീഡ് റഡാർ ഗൺ കാമറകളുടെ സഹായത്തോടെ പാതയിൽ ട്രാഫിക് പോലീസ് വൻ സുരക്ഷാനടപടികളാണ് സ്വീകരിക്കുന്നത്. ടോൾ ഒഴിവാക്കാനായി സർവിസ് റോഡിൽ നിന്ന് വാഹനങ്ങൾ വൺവേ തെറ്റിച്ച് പ്രധാന പാതയിലേക്കു കയറുകയാണ്. ഇത് അപകടങ്ങൾക്കിടയാക്കുന്നു. ബിഡദി കണമിണിക്കെ, ശേഷഗിരിഹള്ളി, ശ്രീരംഗപട്ടണ ഗണങ്കൂർ എന്നിവിടങ്ങളിലെ ടോൾ പ്ലാസകൾ ഒഴിവാക്കാൻ വേണ്ടിയാണ് സർവിസ് റോഡുകളിലൂടെ വാഹനങ്ങൾ വൺവേ ലംഘിച്ച് പ്രവേശിക്കുന്നത്. ആറുവരി പ്രധാനപാതയിൽ ഇരുചക്രവാഹനങ്ങൾ, ഓട്ടോ, ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവക്ക്…
Read MoreTag: express
കന്യാകുമാരി എക്സ്പ്രസ്സ് ഇനി ബെംഗളൂരുവിൽ നേരത്തെ
ബെംഗളൂരു∙ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ അരമണിക്കൂർ നേരത്തെ എത്തും. നിലവിൽ 12.35ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 12.05ന് എത്തും.12.10നു യാത്ര തുടരും. കന്യാകുമാരിയിൽ വൈകിട്ട് 4ന് പകരം 55 മിനിറ്റ് നേരത്തെ 3.05ന് എത്തും. ഇന്ന് രാത്രി ബെംഗളൂവിൽ നിന്ന് പുറപ്പെടുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്.
Read Moreബയ്യപ്പനഹള്ളിയിൽ നിന്ന് യാത്ര തുടങ്ങാൻ ഒരുങ്ങി ബാനസവാടി, ഹംസഫർ എക്സ്പ്രസുകൾ
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ ടെർമിനൽ ജൂൺ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ ഇവിടെ നിന്ന് സർവീസ് ആരംഭിക്കുന്നവയിൽ കേരളത്തിലേക്കുള്ള 2 ട്രെയിനുകളും. 32 ട്രെയിനുകളാണ് ഘട്ടംഘട്ടമായി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റുക. വൈകിട്ട് 7നു ബാനസവാടി– എറണാകുളം എക്സ്പ്രസാണ് വിശേശ്വരായ ടെർമിനലിൽ നിന്ന് ആദ്യം പുറപ്പെടുക. കേരളത്തിലേക്കുള്ള 2 ട്രെയിനുകളുടെയും പേരിൽ ബാനസവാടിക്ക് പകരം ബയ്യപ്പനഹള്ളി എന്ന് മാറ്റം വരുത്തും. ടെർമിനലിന്റെ ഉദ്ഘാടനം പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനൽ മാനേജർ ശ്യാം സിങ് പറഞ്ഞു. ടാറ്റനഗർ– യശ്വന്ത്പുര സൂപ്പർ ഫാസ്റ്റ്…
Read More