സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ച് അഥിതി തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ സീർകാഴിക്കടുത്തുള്ള കൊഞ്ച് ഫാമിൽ സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ച് ജാർഖണ്ഡിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീർകാഴിക്കടുത്ത് തൊടുവായ് ഗ്രാമത്തിലെ സ്വകാര്യ ചെമ്മീൻ ഫാമിലാണ് അപകടമുണ്ടായത്. അരുൺ ഒരാൻ (25), ബൽജീത് ഒരാൻ (21) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികളായ തിരുമുല്ലൈവാസൽ വില്ലേജിൽ നിന്നുള്ള രഘുപതി (50), മാരിദോസ് (45) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് സീർകാഴി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നഗരത്തിലെ കെ.ആർ.മാർക്കറ്റിനു സമീപം സ്ഫോടനം; 3 മരണം.

ബെംഗളൂരു: ഇന്ന് ഉച്ചക്ക് 12 മാണിയോട് കൂടി ബെംഗളൂരു കെ.ആർ മാർക്കറ്റിനു സമീപം ചമരാജ് പേട്ടയിലെ റയാൻ സർക്കിളിനടുത്തുള്ള ഒരു ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഗോഡൗണിനകത്തുണ്ടായിരുന്ന രണ്ടുപേരും ഗോഡൗണിന് പുറത്ത് നിന്നിരുന്ന ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളോ…

Read More
Click Here to Follow Us