ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു–കുടക്, ബെംഗളൂരു–ചെന്നൈ എന്നീ ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഒരുങ്ങി ഭാരത് പെട്രോളിയം (ബിപിസിഎൽ). 9 പമ്പുകളിലാണ് 25 കിലോ വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ബെംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിയിലും ചന്ദാപുരയിലും ചന്നപട്ടണ, മണ്ഡ്യ, മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലുമാണ് ഇ ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് ചാർജിങ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ ഹലോ ബിപിസിഎൽ മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും. ബിപിസിഎല്ലിന്റെ…
Read MoreTag: ELECTRIC VEHICLE CHARGING SPOT
ഇലക്ട്രിക്ക് വണ്ടി ചാർജ് ചെയ്യാൻ അനുമതി നിഷേധിച്ചു; വണ്ടി അടുക്കളയിലെത്തിച്ചു ചാർജ് ചെയ്തു
ബെംഗളൂരു: തന്റെ ഫ്ലാറ്റിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു ഇലക്ട്രിക് വണ്ടി ചാർജ് ചെയ്യാൻ വേണ്ട സജ്ജീകരണങ്ങൾ സ്ഥാപിക്കാൻ റെസിഡൻസ് അസോസിയേഷൻ അനുമതി നൽകാത്തതിനാൽ അപ്പാർട്ട്മെന്റിലെ അഞ്ചാം നിലയിലെ തന്റെ സ്വന്തം ഫ്ലാറ്റിലെ അടുക്കളയിലെത്തിച്ച് യുവാവ് സ്കൂട്ടർ ചാർജ് ചെയ്തു. വണ്ടി ലിഫ്റ്റിലൂടെ അഞ്ചാം നിലയിലെ തന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഫ്ളാറ്റിലെ അടുക്കളയിലെ പവർ പ്ലഗിൽ കുത്തി ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിന്റെ ചിത്രവും യുവാവ് ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചു. ബെന്നാർഘട്ട റോഡിലുള്ള ഹുളിമാവിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലെ വൈസ് പ്രസിഡന്റായി…
Read Moreബെംഗളൂരു – മൈസൂരു ഹൈവേയിൽ 100 വൈദ്യുതി വാഹന ചാർജിങ് സ്പോട്ടുകൾ ഉടൻ സ്ഥാപിക്കും; വൈദ്യുതി മന്ത്രി
ബെംഗളൂരു: നഗരത്തിൽ നിന്നും മൈസൂരുവിലേക്കുള്ള പത്ത് വരി അതിവേഗ പാതയുടെ നിർമാണം മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നതിനാൽ ഈ വഴിയിലും മൈസൂരു നഗരത്തിലുമായി നൂറോളം വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി വി. സുനിൽ കുമാർ ഇന്നലെ മൈസുരുവിൽ നടന്ന അവലോകന യോഗത്തിൽ വ്യെക്തമാക്കി. ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന് നൂറ് ദിവസം സമയം നൽകി. നിലവിൽ ബെംഗളൂരു നഗരത്തിൽ നൂറിലേറെ വൈദ്യുതി വാഹന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതെ മാതൃക മൈസുരുവിലും വേണമെന്നും അദ്ദേഹം…
Read More