ബെംഗളൂരു: തെരുവുനായ്ക്കളുടെ മാരകമായ ആക്രമണത്തെ തുടർന്ന് ചിറകുകൾക് കേട് പറ്റിയഒന്നരവയസ്സുള്ള പെണ്മയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ചിറകുകൾ തീരിച്ച് പിടിച്ചു. പക്ഷി നാല് മാസമായിചികിത്സയിലായിരുന്നു. മൃഗഡോക്ടർമാർ പക്ഷിയിൽ ഇൻട്രാമെഡുള്ളറി പിന്നിംഗ് നടത്തി. എല്ലുകളെചികിത്സിക്കുന്നതിനായി മനുഷ്യരിൽ ഒരു ലോഹഫലകമോ വടിയോ ഘടിപ്പിക്കുന്നതുപോലെ, കാൽസിഫിക്കേഷൻ എളുപ്പത്തിലാക്കാൻ മയിലിന്റെ ശസ്ത്രക്രിയയിൽ ഒരു പിൻ ഉപയോഗപ്പെടുത്തിയതായിഡോക്ടർമാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് പീനിയയിൽ വെച്ച് തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെട്ട പെണ്മയിലിനെ നാട്ടുകാർരക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മയിലിനെ പീപ്പിൾ ഫോർ ആനിമൽസ് ഷെൽട്ടറിലേക്കും മാറ്റി.
Read More