ബെംഗളൂരു: സാമുദായിക ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിലെ മണ്ഡി മൊഹല്ലയിൽ നിന്നുള്ള മുസ്ലീം സമുദായത്തിലെ യുവാക്കൾ ഹിന്ദു യുവതിയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കുകയും പുരോഹിതരുടെ നിർദ്ദേശപ്രകാരം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അറുപതുകാരിയായ ശിവമ്മ മരിച്ചത്. കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ ഇസ്‌ലാമിയ നൗജവാൻ കമ്മിറ്റിയിലെ അബ്ദുൾ സമീർ, അബ്ദുൾ സലീം, വാജിദ്, സദ്ദാം, ഷാമിലു, ഐജാസ് എന്നിവരടക്കമുള്ള യുവാക്കൾ ശിവമ്മയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി കൈലാസപുരത്തും ഗാന്ധിനഗറിലുമുള്ള ബന്ധുക്കളെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ബന്ധുക്കളെ കാണാതെ വന്നപ്പോൾ യുവാക്കൾ ഹിന്ദു ആചാരപ്രകാരം…
Read MoreTag: Cremation
മരിച്ചവരെ സംസ്‌കരിക്കാൻ സ്ഥലമില്ല: സ്വകാര്യ ഭൂമി വാങ്ങാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: സംസ്‌ഥാനത്ത് ശ്‌മശാനങ്ങൾക്ക് ഭൂമിയില്ലാത്ത പ്രശ്‌നത്തിൽ ആശങ്ക ഉയരുന്നതിനിടെ, സ്വകാര്യ സ്‌ഥാപനങ്ങളിൽ നിന്ന് ഭൂമി വാങ്ങി ശ്‌മശാനമാക്കാൻ സംസ്‌ഥാന റവന്യൂ വകുപ്പ് എല്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്കും (ഡിസി) ‘അടിയന്തര’ നിർദേശം നൽകി. അതത് സ്ഥലങ്ങളിൽ ശ്മശാനത്തിനായി ഭൂമി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള ഗ്രാമീണരിൽ നിന്ന് വകുപ്പിന് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കർണാടകയിൽ ആറായിരത്തിലധികം ഗ്രാമപഞ്ചായത്ത് പരിധികളിലായി 29,438 വില്ലേജുകളുണ്ട്. ഈ വർഷം ജനുവരിയിൽ റവന്യൂ മന്ത്രി ആർ അശോക ഡെപ്യൂട്ടി കമ്മീഷണർമാരുമായും ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായും (സിഇഒ) നടത്തിയ ചർച്ചയിൽ…
Read More