ബെംഗളൂരു: വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 778 കോവിഡ് രോഗികൾ, നഗരത്തിൽ ഈ മാസം കോവിഡ് ബാധ മൂലം മരിച്ചു. ഉയർന്ന മരണനിരക്കാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. ബി ബി എം പി യുടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കമ്മീഷണർ കമ്മിറ്റിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങളും നിരവധി വിശദീകരണങ്ങളും തേടിയിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രതിരോധ നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരുന്നു പ്രസ്തുത സമിതി രൂപീകരിക്കുന്നതിന്റെ ഒരു ലക്ഷ്യം. വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന കോവിഡ് രോഗികളുടെ മരണകാരണങ്ങളെക്കുറിച്ച് വിശദമായ…
Read MoreTag: Covid 19 Bangalore
എല്ലാ ജില്ലകളിലും കുട്ടികൾക്കായുള്ള പ്രത്യേക കോവിഡ് കെയർ സെൻ്ററുകൾ സ്ഥാപിക്കുന്നു.
ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലും പ്രത്യേക പീഡിയാട്രിക് കോവിഡ് 19 കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പകർച്ചവ്യാധി മൂലം അനാഥരായ 18 വയസ് വരെ പ്രായമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജൊല്ലെ പറഞ്ഞു. 18 വയസ് വരെ പ്രായമുള്ളവർക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചതിനാൽ കുട്ടികൾ ഭയപ്പെടേണ്ടതില്ല,” എന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച, കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) മൂന്നാമത്തെ തരംഗത്തിന് മുമ്പായി ശിശു സംരക്ഷണത്തിന് വേണ്ടി അടിസ്ഥാന…
Read Moreഗർഭിണിയായ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു: കോലാർ ജില്ലയിൽ വനിത പോലീസ് സബ് ഇൻസ്പെക്ടർ ചൊവ്വാഴ്ച കോവിഡ് 19 ബാധിച്ചു മരിച്ചു. ഏഴുമാസം ഗർഭിണിയായിരുന്നു. 28 കാരിയായ ഷാമിലി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോലാറിലെ ആർ എം ജലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഇഷികേശ് സോൺവാനെ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലാണ് ഷാമിലിയെ നിയമിച്ചിരുന്നത്. “അവർ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭിണി ആയിരുന്നതിനാൽ അവർക്ക് വാക്സിനേഷൻ നൽകിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. മരണത്തിൽ അനുശോചിച്ച് പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങുന്ന പോലീസ് കുടുംബത്തിലെ ഏറ്റവും പ്രായം…
Read Moreകോവിഡിനിടയിൽ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബി.ബി.എം.പിയെ ഒഴിവാക്കാൻ നിർദ്ദേശം;അതൃപ്തി പ്രകടിപ്പിച്ച് നഗരവാസികൾ.
ബെംഗളൂരു: കോവിഡ് 19 ഉൾപ്പെടെ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികയെ (ബി ബി എം പി) ഒഴിവാക്കുണമെന്ന് സംസ്ഥാനത്തെ കോവിഡ് 19 പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചു. ടാസ്ക് ഫോഴ്സിന്റെ ഈ നിർദ്ദേശം സംസ്ഥാന തലസ്ഥാനത്തെ പൗരന്മാർക്കിടയിൽ അതൃപ്തി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് 19 കേസുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും കേസുകളുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവ് നഗരത്തിൽ വന്നിട്ടില്ലെങ്കിലും, ബി ബി എം പിയെ ചുമതലയിൽ നിന്നും ഒഴിവാക്കുന്ന ഈ നിർദ്ദേശം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള “വികേന്ദ്രീകരണ മനോഭാവത്തിന്”നേർവിരുദ്ധമാണ് എന്ന് നഗരത്തിലെ പല പൗരന്മാരും അഭിപ്രായപ്പെട്ടു.
Read Moreഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചേരികളിലും കോവിഡ് രോഗികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.
ബെംഗളൂരു: ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലെ ചേരികളിലും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് കോവിഡ് 19 സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തു. സംസ്ഥാന ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ യോഗമാണ് ഈ തീരുമാനം മുന്നോട്ട് വെച്ചത്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കും. ഹോസ്റ്റലുകൾ പോലുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്ക് ഐസൊലേഷനിൽ പോകാനും ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങൾ നടത്തും. ഈ ഉത്തരവാദിത്തം ജില്ലാ കമ്മീഷണർമാരെ ഏൽപ്പിക്കും, ” എന്ന് അശ്വത് നാരായണൻ പറഞ്ഞു.
Read Moreശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.സി.പി.സി.ആർ.
ബെംഗളൂരു: കൊറോണ വൈറസ് പാൻഡെമിക്കിന്റെ മൂന്നാമത്തെ തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) 30 ജില്ലകളിലുടനീളം ശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 36 മുതൽ 40 ശതമാനം വരെ 18 വയസോ അതിൽ താഴെയോപ്രായമുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള ആളുകൾക്ക് ഒക്ടോബറിന് മുമ്പ് കുത്തിവയ്പ് നൽകാനുള്ള സാധ്യത കുറവായതിനാൽ, അവർ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ രോഗസാധ്യത ഉള്ളവരായി തുടരും, ” എന്ന് കെഎസ്പിസിപിആർ ചെയർമാൻ ഫാ. ആന്റണി സെബാസ്റ്റ്യൻ…
Read Moreസ്വന്തം വസതിയിൽ കോവിഡ് കെയർ സെന്റർ ഒരുക്കി സംസ്ഥാന ആഭ്യന്തരമന്ത്രി
ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ സംസ്ഥാനത്തെ ആളുകൾ പാടുപെടുന്നതിനിടെ, സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മ ഹവേരി ജില്ലയിലെ ഷിഗാവ് പട്ടണത്തിലുള്ള തന്റെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി. ബസവരാജ് ബോമ്മായുടെ വസതിയിൽ ഇപ്പോൾ 50 രോഗികളെ പാർപ്പിക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും മന്ത്രി ഇവിടെ നിയോഗിച്ചിട്ടുണ്ട്. “കിടക്കകളും 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും കൂടിയ കോവിഡ് കെയർ സെന്റർ എന്റെ വീടിന്റെ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം കോവിഡ് 19 രോഗികൾക്ക് അവിടെ ചികിത്സ…
Read Moreകോവിഡ് രോഗികൾക്കായി 500 ഐസിയു കിടക്കകൾ സ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ
ബെംഗളൂരു: ഓരോ ബി ബി എം പി മേഖലയിലും കോവിഡ് രോഗികൾക്കായി 500 ഐ സിയു കിടക്കകൾ സ്ഥാപിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസറായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ കമ്മീഷണർ ഹർഷ പി എസ് നെ സംസ്ഥാന സർക്കാർ നിയമിച്ചു. കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) ഫണ്ടുകൾ തങ്ങളുടെ ടീം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹർഷ മാധ്യമങ്ങളോട് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ 86 ഗുരുതര പരിചരണ വിഭാഗം കിടക്കകളുള്ള ഒരുമോഡുലാർ ഐസിയു യൂണിറ്റ് സ്ഥാപിക്കാൻ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മുന്നോട്ട് വന്നിട്ടുണ്ട് എന്ന് അദ്ദേഹംപറഞ്ഞു. കുഷ്ഠരോഗ…
Read Moreരണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി
ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര…
Read Moreരണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ചത് നഗരത്തിലെ 1221 പോലീസുകാർക്ക്;11 മരണം.
ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ നഗരത്തിലെ 1,221 പോലീസുകാർക്ക് കോവിഡ്19 ബാധിച്ചു. ഇതിൽ പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച 31 പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വാക്സിനേഷന്റെ രണ്ട്ഡോസുകളും നാലുപേർ ആദ്യ ഡോസും എടുത്തവരാണ്. നിലവിൽ നഗരത്തിലെ 803 പോലീസുകാർ അസുഖ ബാധിതരാണ്. ഇവരിൽ 755 പോലീസുകാർ വീടുകളിൽഐസൊലേഷനിൽ കഴിയുന്നു. 40 പേരെ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തു. ഇതുവരെ 407 പോലീസ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തു, ” എന്ന്…
Read More