ബെംഗളൂരു: കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പനിയോ വിറയലോ ശ്വാസതടസ്സമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകാൻ കർണാടകയിലെ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അവധി ലഭിക്കുന്നവർ ചികിത്സതേടി പൂർണ്ണമായും ഭേദമായ ശേഷമേ സ്കൂളിലേക്ക് മടങ്ങേണ്ടതുള്ളൂ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പനി ലക്ഷണം കണ്ടാൽ പ്രത്യേകം മുറി അനുവദിക്കണം. സമീപകാലത്ത് ചൈന സന്ദർശനം നടത്തിയിട്ടുള്ള വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു
Read MoreTag: Corona Virus Bengaluru
ദുബായിൽ നിന്ന് ബെംഗളൂരുവിലെത്തി 3 ദിവസം ജോലി ചെയ്ത് ബസ്സിൽ ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു;യുവാവുമായി ബന്ധപ്പെട്ട 80 ഓളം പേർ നിരീക്ഷണത്തിൽ.
ബെംഗളൂരു : ഹൈദരാബാദിൽ ഒരു യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു ചേർത്ത് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി. ഡൽഹിയി ഇന്നലെ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുൻപ് ചൈനയിൽ പഠിച്ചിരുന്ന കേരളത്തിൽ നിന്നുള്ള 3 വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ,പിന്നീട് അവർ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഹൈദരാബാദിൽ കൊറോണ ബാധ സ്ഥിരീകരിച്ച യുവാവ് ദുബായിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് മറ്റ് രാജ്യങ്ങളിലെ സഹപ്രവർത്തകരിൽ നിന്നായിരിക്കാം രോഗം ബാധിച്ചത്. ദുബായിൽ നിന്ന്…
Read More