ഭർത്താവിന് ഭീഷണി, ഭാര്യ പോലീസിൽ പരാതി നൽകി

ബെംഗളൂരു: ഭർത്താവിനെ ഭീഷണിപെടുത്തുന്നു എന്നാരോപിച്ച് തരളബാലു മഠത്തിനെതിരെ പരാതി യുമായി യുവതി. ആർ ടി നഗർ പോലീസിലാണ് യുവതി പരാതിയുമായി എത്തിയത്. കഴിഞ്ഞ 15 വർഷമായി മഠത്തിൽ ജോലി ചെയ്തിരുന്ന തന്റെ ഭർത്താവിനെ മഠത്തിലെ സ്വാമിയും സെക്രട്ടറിയും ചേർന്ന് കാരണമില്ലാതെ പുറത്താക്കിയെന്നും ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് മഠത്തിലെ അധികൃതർ പറയുന്നു.

Read More

ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ

ബെം​ഗളുരു; ന​ഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊ​ഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെം​ഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് ന​ഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…

Read More

കുഴൽ കിണറിൽ കുടുങ്ങി രണ്ട് വയസുകാരൻ; രക്ഷാ ശ്രമങ്ങൾ പുരോ​ഗമിക്കുന്നു; പ്രാർഥനയോടെ ഒരു നാട്

ബെം​ഗളുരു; ബെല​ഗാവിയിൽ രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടു, ബെല​ഗാവിയിലെ റായ്ബാ​ഗ് ​ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊണ്ട്  പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ നിന്നും നൂറു മീറ്ററ്‍ അകലെയുള്ള കിണറിലാണ് കുട്ടി കുടുങ്ങിയിരിയ്ക്കുന്നത്.

Read More

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടൽ; മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ പോലീസ് പിടിയിൽ

ബെം​ഗളുരു: വിവാഹ മോചന കേസിൽ വീട്ടമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് സീമ ഖാൻ(43), ഭർത്താവ് ഇമ്രാൻ (48) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ദമ്പതികൾ 8 ലക്ഷം രൂപ വാങ്ങിയിരുന്നു, തുടർന്നും ഭീഷണി അസഹനീയമായപ്പോൾ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

Read More
Click Here to Follow Us