പബുകളിലും ബാറുകളിലും പുകവലി നിരോധനം കർശനമായി നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: പുകയില നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതാധികാര സമിതി ഉയർത്തിയ ആശങ്കകളുടെ പശ്ചാത്തലത്തിൽ, ബാറുകളിലും പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സിഗരറ്റ്, ഹുക്ക എന്നിവയുടെ ഉപയോഗം നിരോധിക്കുന്നതിനായി കർശനമായ നടപടികൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി. പബ്ബുകളിലും മറ്റും ഇരുന്ന് പുകവലിക്കുന്നത് പുകവലിക്കാരുടെ ശ്വാസകോശാരോഗ്യത്തെ ബാധിക്കുക മാത്രമല്ല, കോവിഡ് -19 അതിവേഗം പടരുന്ന സംഭവങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ്നൽകുന്നുണ്ട്. കാൻസർരോഗ ചികിത്സ വിദഗ്ധനും  പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള ഉന്നതാധികാര സമിതി അംഗവുമായ ഡോ.എസ് വിശാൽ റാവു കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ പുകവലി നിരോധനം…

Read More
Click Here to Follow Us