ബെംഗളൂരു: തുടർച്ചയായി രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ നഗരത്തിലെ ഹൗസ് പാർട്ടികൾക്കും അടുത്തിടപഴകലുകൾക്കും മാത്രമായി പരിമിതപെട്ടു എങ്കിലും, ക്രിസ്മസിനെ വരവേൽക്കുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരം തന്നെ നഗരത്തിലുടനീളമുള്ള പള്ളികൾ വർണ്ണാഭമായ വിളക്കുകൾ, നേറ്റിവിറ്റി സെറ്റുകൾ, അലങ്കാര വൃക്ഷങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിന്നു. ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക, ഫ്രേസർ ടൗണിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ, ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് ചർച്ച്, സെന്റ് മാർക്‌സ് കത്തീഡ്രൽ, ചാമരാജ്പേട്ട സെന്റ് ജോസ്പേസ് ചർച്ച്, സെന്റ് ജോൺസ് ചർച്ച് തുടങ്ങിയ പ്രമുഖ ദേവാലയങ്ങൾ കുറേ ദിവസങ്ങളായി ക്രിസ്മസ്സിനെ വരവേൽക്കാനുള്ള…
Read MoreTag: CHRISTMAS
ക്രിസ്മസിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി.
ബെംഗളൂരു: കേരള ആർടിസി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തുന്നു. അധിക സർവീസുകൾ ലഭിക്കുന്നത് കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, വടകര, കാസർകോട്, നിലമ്പൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടാതെ 22നും 24നു രാത്രി 10ന് എറണാകുളത്തേക്ക് (സേലം വഴി) സ്പെഷൽ സർവീസുണ്ടാകും. സ്പെഷൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ബസ് സമയം (രാത്രി) കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)- 9.30, 10.11. നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ)- 11.45. പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ )-…
Read Moreഒമിക്രോൺ ഭീതി; ക്രിസ്മസിന് ബെംഗളൂരുവിൽ പുതിയ മാർഗനിർദേശങ്ങളൊന്നുമില്ല.
ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾക്ക് ഇതുവരെ പുതിയ മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. ആളുകൾ കൂട്ടംകൂടെരുത്, അടഞ്ഞ ഇടങ്ങൾ ഒഴിവാക്കണം, മാസ്‌ക് ധരിക്കണം, വാക്സിനേഷൻ എടുക്കണം എന്നിങ്ങനെ നേരത്തെ തന്നെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നത് നല്ലതായിരിക്കും എന്നാൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇതുവരെ അന്തിമ മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം 30,000 മുതൽ 40,000- 45,000 വരെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്, താമസിയാതെ ആളുകളെ ടാർഗെറ്റു ചെയ്തുള്ള പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകോവിഡ് കേസുകളിലെ വർധന; സംസ്ഥാനത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വന്നേക്കും
ബെംഗളൂരു : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വന്നേക്കുമെന്ന് സൂചന. നിലവിൽ ആഘോഷങ്ങൾ നടത്തുന്നതിന് വിലക്കില്ലെന്നും വരുംദിവസങ്ങളിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എന്നാൽ ആഘോഷങ്ങൾക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് കാണിച്ച് സംസ്ഥാനത്തെ വ്യാപാരികളും ഹോട്ടൽ-റിസോർട്ട് ഉടമകളും നേരത്തേ അപേക്ഷ സമർപ്പിച്ചിരുന്നു. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങൾ ഏറ്റവും സജീവമാകുന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ വലിയതോതിലുള്ള ഒരുക്കങ്ങളാണ് വ്യാപാരസ്ഥാപനങ്ങൾ നടത്തിയത്. കൂടാതെ ഹോട്ടലുകളും റിസോർട്ടുകളും…
Read More“ബോൺ നതാലെ ” ക്രിസ്തുമസ് കരോൾ ഗാന മത്സരം.
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ് ) കൊത്തന്നൂർ സോണിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മയൂര “ബോൺ നതാലെ” എന്ന പേരിൽ ക്രിസ്മസ് കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 11 ന് നടത്തപ്പെടുന്ന മത്സരത്തിലേക്ക് എല്ലാ വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാവുന്നതാണെന്ന് സോണൽ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ അറിയിച്ചു. ഒന്നാം സമ്മാനം 25,000/- രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000/- രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് 1500/- രൂപയാണ്. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ…
Read More