ബെംഗളൂരു: മഗഡി താലൂക്കിലെ ചിലുമേ മഠത്തിലെ ശ്രീ ബസവലിംഗ (62) സ്വാമിജിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമിജിയെ മഠം വളപ്പിനുള്ളിലെ ജനലിനു സമീപം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് സ്വാമി പൂജ നടത്തിയതായി ജീവനക്കാർ പറഞ്ഞു. പ്രഥമ ദൃഷ്ടിയാൽ ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. അടുത്തകാലത്തായി ചില ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായിയും പറയപ്പെടുന്നുണ്ട്. ദൊഡ്ഡബൽപുര താലൂക്കിൽ നിന്നുള്ളയാളാണ് ബസവലിംഗ സ്വാമി. 1982 മുതൽ മഠത്തിൽ താമസിച്ചു വരികയായിരുന്നു. രാമനഗര ജില്ലാ പോലീസ് സൂപ്രണ്ട് ഗിരീഷ്…
Read More