ബെംഗളൂരു : നഞ്ചൻഗുഡ് താലൂക്കിലെ ഒരു സമ്മേളനത്തെ ‘ഛോട്ടാ പാകിസ്ഥാൻ’ എന്ന് പരാമർശിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് രണ്ട് പേരെ മൈസൂരു ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ് ഹന്നാൻ അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. വീഡിയോ വലതുപക്ഷ ഗ്രൂപ്പുകൾ വ്യാപകമായി ഷെയർ ചെയ്തിരുന്നു.മൈസൂർ ജില്ലാ പോലീസ് സൂപ്രണ്ട് ചേതൻ ആറുമായി സംസാരിച്ചതായും നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഈദുൽ ഫിത്തർ ദിനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
Read More