ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

Read More
Click Here to Follow Us