ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പാർട്ടി എൻഡിഎ ബന്ധം ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് അമരാവതിയില്‍ പാർട്ടിയുടെ അടിയന്തര പോളിറ്റ് ബ്യൂറോയ്ക്കുശേഷമാണ് ആന്ധ്രാ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനു മുന്‍പും എന്‍ഡിഎ വിടുന്നതു സംബന്ധിച്ച് എം പിമാരുമായി ചന്ദ്ര ബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു. മുന്നണി വിടുന്നതു സംബന്ധിച്ച് വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും…
Read MoreTag: Chandrababu Naidu
ആന്ധ്രയിലെ ജനങ്ങളോട് കളി വേണ്ടെന്ന് ബിജെപിയോട് ചന്ദ്രബാബു നായിഡു.
അമരാവതി: ആന്ധ്രയിലെ ജനങ്ങളോട് കളിക്കാന്‍ നില്‍ക്കരുതെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് വേണ്ടി പ്രത്യേക സാമ്പത്തിക നടപടികൾ വേണമെന്ന ആവശ്യം ചൊവ്വാഴ്ചയും അദ്ദേഹം ആവർത്തിച്ചു ജനങ്ങളോട് കളിക്കാന്‍ നിന്ന കോണ്‍ഗ്രസ്സിന്റെ ഗതി എല്ലാവരും കണ്ടതാണ്. അവര്‍ക്ക് മേല്‍വിലാസം പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. അക്കാര്യം ബിജെപി ഓര്‍ക്കുന്നത് നല്ലതാണ്. ആന്ധ്രയില്‍ നിന്നും തെലങ്കാന വേര്‍പെടുത്തിയപ്പോള്‍ കേന്ദ്രം വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ ലഭിച്ചില്ല. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന തെലുങ്ക്ദേശം പാര്‍ട്ടിയുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. വാഗ്ദാനങ്ങള്‍…
Read More