ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വയറ്റില്‍ ചെറിയ അള്‍സര്‍ ബാധയുള്ളതായും ഇതിനായുള്ള ചികിത്സ തുടരുകയാണെന്നും നിലവില്‍ ആരോഗ്യനിലയില്‍ മറ്റു പ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി, അത് വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നു എന്ന് ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read More