ബെംഗളൂരു : ചാമുണ്ഡി മലനിരകളിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി വെള്ളിയാഴ്ച കണക്കാക്കപ്പെടുന്നു. കർണാടകയിൽ നിന്നും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിയത്.വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി മൈസൂരിൽ കനത്ത മഴ പെയ്തെങ്കിലും വെള്ളിയാഴ്ച വെയിൽ ലഭിച്ചതിനാൽ ഭക്തർക്ക് അസൗകര്യം കൂടാതെ ദേവിയെ ദർശനം നടത്താൻ സഹായിച്ചു.
Read More