ബെംഗളൂരു: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാർ പട്ടികജാതി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് സംസ്ഥാന സർക്കാർ നിസ്സാരമായി കാണില്ലെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും ആരെങ്കിലും അതിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറ്റക്കാരാകുമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ബിജെപി എംഎൽഎമാരായ പി രാജീവ്,…
Read More