ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്. കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന…
Read MoreTag: cafe
രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി സൂചന
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല.
Read Moreബെംഗളൂരുവിൽ കഫേയിൽ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്
ബെംഗളൂരു: കുന്ദലഹള്ളിയിലെ കഫേയിൽ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന…
Read More