മാളുകളിലെ സുരക്ഷ: പരിശോധന ശക്തമാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നഗരത്തിലെ എല്ലാ മാളുകളിലും തിങ്കളാഴ്ച പരിശോധന നടത്തുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഡ്മിനിസ്ട്രേഷൻ സ്‌പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാൽ നോട്ടീസ് നൽകുമെന്നും സുരക്ഷയുടെ തീവ്രതയനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിഗേഡ് റോഡിലെ 5th അവന്യൂവിലെ മാൾ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ശനിയാഴ്ച 19 വയസ്സുള്ള ഒരു പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് വീണ് മരണമടയുകയും പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുഹൃത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾക്കനുസൃതമായി…

Read More

ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ബെംഗളൂരു: ശനിയാഴ്ച ബ്രിഗേഡ് റോഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലെ ജനാലയിൽ നിന്ന് അബദ്ധത്തിൽ വീണ 20 കാരിയായ യുവതി മരണത്തിന് കീഴടങ്ങി. അതേ സ്ഥലത്ത് നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്രേസർ ടൗണിൽ താമസിക്കുന്ന ലിയയാണ് മരിച്ചത്, ആന്ധ്രാപ്രദേശ് സ്വദേശി ക്രിസ് പീറ്ററിനാണ് പരിക്കേറ്റത്. സ്വകാര്യ കോളേജിലെ ബികോം രണ്ടാം വർഷ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം നടന്നതെന്നാണ് കബ്ബൺ പാർക്ക് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. കോംപ്ലക്സിൽ ജ്യൂസ് കുടിക്കാൻ പോയതായിരുന്നു ഇരുവരും.…

Read More

ബ്രിഗേഡ് റോഡിൽ പുതുവത്സര രാവ് നിശബ്ദമായിരിക്കും.

new year

ബെംഗളൂരു: ബ്രിഗേഡ് റോഡിൽ പുതുവത്സരാഘോഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും ബ്രിഗേഡ് റോഡ് ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് അസോസിയേഷൻ അംഗങ്ങൾ ഈ വർഷം പുതുവർഷ രാവിൽ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല എന്ന് ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകി, ഒമിക്‌റോൺ വേരിയന്റിലെ കുതിച്ചുചാട്ടം കണക്കിലെടുത് ഡിസംബർ 15 മുതൽ ആരംഭിച്ചിരുന്ന തെരുവിൽ വെളിച്ചം പകരുന്ന പരമ്പരാഗത രീതി അസോസിയേഷൻ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ആഘോഷങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല എന്നാൽ ഈ വർഷം ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചതായി അസോസിയേഷൻ സെക്രട്ടറി സുഹൈൽ…

Read More
Click Here to Follow Us