ബെംഗളൂരു: ഉഡുപ്പി ബ്രഹ്മഗിരിയിൽ സ്ഥാപിച്ച ആർഎസ്‌എസ് ആചാര്യൻ സവർക്കറുടെ ബോർഡിന് കനത്ത പോലീസ് കാവൽ. ബോർഡ് നീക്കം ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത് . സവർകറുടേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും പടങ്ങൾ ഉൾപെടുത്തിയ ബോർഡാണ് പ്രധാന കവലയിൽ സ്ഥാപിച്ചത്. ഉഡുപ്പി നഗരസഭ ഇതിന് അനുമതി നൽകിയിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മന്ത്രി വി സുനിൽകുമാർ പറഞ്ഞു.
Read More