തിരുവനന്തപുരം: കേരളത്തിൽ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ന് രാത്രിമുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ബോട്ട് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ചേർന്ന ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം. ഡിസല്‍വില ഉയരുന്ന സാഹചര്യത്തില്‍ മീന്‍ബോട്ടുകള്‍ക്ക് സബ്സിഡി അനുവദിക്കുക, ചെറുമീന്‍ പിടിക്കുന്നതിന് വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബോട്ടുടമകള്‍ സമരം…
Read MoreTag: boat strike
കേരളത്തിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ… സമരം ആറാം ദിവസവും തുടരുന്നു.
കൊല്ലം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ ബോട്ട് ഓണേഴ്‌സ് അസോസിയേഷനും വിവിധ മത്സ്യ തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആറാം ദിവസത്തിലേക്ക് കടന്നു. ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മത്സ്യബന്ധന മേഖല അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്‌സിഡി ഏര്‍പ്പെടുത്തുക, ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്‍റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍റെയും വിവിധ മത്സ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ്…
Read More