ബെംഗളൂരു: സത്യമംഗലം കടുവാ സങ്കേതത്തിലെ ഗതാഗതം നിരോധിച്ചുകൊണ്ട് ഈറോഡ് ജില്ലാ കളക്ടർ 2019ൽ പുറപ്പെടുവിച്ച വിജ്ഞാപനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ 2022 ഫെബ്രുവരി 10 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബെംഗളൂരു-കോയമ്പത്തൂർ ദേശീയപാതയിലെ സത്യമംഗലം കടുവസങ്കേതത്തിലൂടെയുള്ള ഭാഗത്തേക്ക് രാത്രിയാത്ര നിരോധിച്ചത് തെക്കൻ കർണാടകത്തിൽനിന്നുള്ള യാത്രികർക്കാണ് തിരിച്ചടിയാത്. പ്രതിദിനം മലയാളികളുൾപ്പെടെ നൂറുകണക്കിനു യാത്രികർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. മൈസൂരുവിൽ നിന്ന് കോയമ്പത്തൂർ വരെ 200 കിലോമീറ്റർ വരുന്ന റോഡ് കർണാടകയിലെ ചാമരാജ്നഗർ, തമിഴ്നാട്ടിലെ ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലൂടെയാണ്…
Read MoreTag: BLOCKED DUE TO WATER
കസ്തൂരി നഗറിലെ തകരാറിലായ അടിപ്പാത വെള്ളക്കെട്ടിലായി.
ബെംഗളൂരു: ടിൻ ഫാക്ടറി വഴി ഓൾഡ് മദ്രാസ് റോഡിലേക്ക് പോകുന്ന കസ്തൂരി നഗർ, വിജിനപുര നിവാസികൾ കഴിഞ്ഞ എട്ട് മാസമായി പ്രദേശത്തെ അടിപ്പാത അടച്ചതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു. അടിപ്പാതയിലെ കനത്ത വെള്ളക്കെട്ടും അത് ശാശ്വതമായി വൃത്തിയാക്കാൻ ബിബിഎംപിയുടെ ആവർത്തിച്ചുള്ള ഫലശൂന്യമായ ശ്രമങ്ങളും ആണ് ഇതിന് കാരണം . ഉയർന്ന തലത്തിൽ നിർമ്മിച്ച അണ്ടർപാസിന്റെ രൂപകൽപ്പനയിലെ പിഴവാണ് പ്രേശ്നത്തിനു വഴി ഒരുക്കിയത്, വെള്ളം ഒഴുകുന്നതിന് പകരം അവിടെ വെള്ളം കെട്ടിനിൽക്കയാണ് ചെയ്യുന്നത് . ഇതിന്റെ തെറ്റായ രൂപകൽപ്പനകൊണ്ട് എഫ്‌സിഐ ഗോഡൗൺ സബ്‌വേ മിക്ക സമയത്തും…
Read More