ഷില്ലോങ്: മേഘാലയയില്‍ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കും. എന്‍.പി.പി. യുഡിപി, ബിജെപി എച്ച്.എസ്.ഡി.പി എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി. ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണിത്. നാളെ രാവിലെ 10.30ന് സത്യപ്രതിജ്ഞ നടക്കും. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്നും ബിജെപി നേതാവ് ഹിമന്ത ബിശ്വാസും പ്രതികരിച്ചു. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം…
Read More