തിരുവനന്തപുരം : അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകൾ നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് അനിൽകാന്ത് അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനയും നാളെ മുഴുവൻ സമയവും സേവന സന്നദ്ധരായിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെഎസ്ആർടിസി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക്…
Read More