ബെംഗളൂരു: ശബരിമല തീർത്ഥാടകർക്കായി ഈ തീർത്ഥാടനകാലത്ത് ബെംഗളൂരുവിൽ നിന്ന് സ്‌പെഷൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. തീർഥാടകരുടെ തിരക്ക് ഇക്കൊല്ലം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ പരിഗണനയിലുണ്ട്. ഹൈദരബാദ്, സെക്കന്തരാബാദ്, കച്ചിഗുഡ എന്നിവിടങ്ങളിൽ നിന്നും ശബരിമല തീർത്ഥാടകർക്കായി പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ചെന്നൈയിൽ നിന്നുള്ള സ്പെഷൽ ട്രെയിൻ ആഴ്ചയിൽ മൂന്നുദിവസം ഉണ്ടാകും. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Read More