ബെംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച 250 ഓളം മൊബൈൽ ഫോണുകളുമായി മലയാളിയടക്കം മൂന്നുപേരെ നഗരത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി നിസാമുദ്ദീൻ (36), ഹൈദരാബാദ് സ്വദേശി മുഹമ്മദ് റാഫിക്ക് (36), അനന്ത്പുർ സ്വദേശി രാജു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മലയാളിയായ മറ്റൊരു ഇടപാടുകാരന് ഒമ്പതുലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. ചാമരാജ്പേട്ട് എ.വി. റോഡിൽ സംശയാസ്പദമായ രീതിയിൽ കാറിൽ കണ്ട മൂന്നുപേരെ കലാശിപാളയം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകളെ കുറിച്ചും അവ വിൽക്കാൻ…
Read MoreTag: bengaluru city police
5 വർഷത്തിലേറെയായി ഒരേ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്ക് സ്ഥലംമാറ്റം
ബെംഗളൂരു: നഗരത്തിൽ അഞ്ച് വർഷമോ അതിൽ കൂടുതലോ ഒരു സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച പോലീസ്സബ് ഇൻസ്പെക്ടർമാർ (പിഎസ്ഐ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ (എഎസ്ഐ), ഹെഡ്കോൺസ്റ്റബിൾമാർ (എച്ച്സി), പോലീസ് കോൺസ്റ്റബിൾമാർ (പിസി) എന്നിവരെ സിറ്റി പോലീസ് കമ്മീഷണർകമൽ പന്ത് സ്ഥലം മാറ്റി. ഒരേ സ്റ്റേഷനിൽ തുടരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുംസ്റ്റേഷന്റെ അധികാരപരിധിയിലെ പ്രവർത്തനങ്ങൾക്കും മേൽ മേൽക്കോയ്മ ഉള്ളതായി സിറ്റി പോലീസ്കമ്മീഷണർ ശ്രദ്ധിച്ചു. ക്രമക്കേട് സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ജീവനക്കാരെ ജോലിചെയ്യാൻ അവർ പലപ്പോഴും അനുവദിക്കുന്നില്ല എന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. 127 പിഎസ്ഐമാരെയും…
Read Moreഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമം; പോലീസുകാർക്കെതിരെ കേസ്
ബെംഗളൂരു: ഇന്റീരിയർ ഡിസൈനർ ആയ സുദീപിനെതിരെയുള്ള വഞ്ചന കുറ്റം ഒത്തുതീർപ്പാക്കാൻ ഭീഷണിപെടുത്തി കൈക്കൂലി വാങ്ങാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) കേസ് എടുത്തു. സുദീപ് ജോലി പൂർത്തിയാക്കാതെ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയുടെ പേരിലാണ് സുദീപിനെയും ഭാര്യയെയും വൈറ്റ് ഫീൽഡ് സൈബർ ക്രൈം സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഇന്റീരിയർ ഡിസൈനിങ് ജോലി പൂർത്തിയാക്കാൻ താൻ തയ്യാറാണെന്നും സുദീപ് പറഞ്ഞു. പക്ഷെ ഇൻസ്പെക്ടർ രേണുക തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണി പെടുത്തിയതായും പത്തു ലക്ഷം രൂപ കൈക്കൂലി…
Read Moreഹെഡ് കോൺസ്റ്റബിൾ മാർക്കും കേസ് ചാർജ് ചെയ്യാം.
ബെംഗളൂരു: ഏതൊരു പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്യാൻ പോകുന്ന വേളയിൽ ആ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അല്ലെങ്കിൽ എസ്ഐ ഇല്ല എങ്കിൽ അവിടത്തെ ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ള പോലീസുകാർക്ക് കേസ് രജിസ്റ്റർ ചെയ്യാം. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ നിങ്ങൾക്ക് സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും കമ്മിഷണർ പൊതുജനങ്ങളുമായുള്ള ഓൺലൈൻ സംവാദ പരുപാടിക്കിടയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷണറുടെ ലൈവ് വീഡിയോ കാണാം, https://t.co/1xbTxRuiCK — ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್ BengaluruCityPolice…
Read Moreനഗരത്തിലെ ലക്ഷ്വറി കാർ ബ്രോക്കർമാർ പിടിയിൽ
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിരവധി കാർ ഉടമകളുടെ ഹൈ എൻഡ് വാഹനങ്ങൾ വിറ്റ് കൊടുക്കാമെന്ന ഉറപ്പിൽ ആ വാഹനങ്ങൾ വിറ്റതിനു ശേഷം ഉടമകൾക്ക് പണം നൽകിയില്ലെന്നാരോപിച്ച് വാഹന ഉടമകൾ കൊടുത്ത കേസിൽ മൂന്ന് പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 19 ഹൈ എൻഡ് കാറുകളും പിടിച്ചെടുത്തു. കാർ ഏജന്റുമാരായ മൂവരും ലക്ഷ്വറി വാഹനങ്ങൾ നല്ല വിലയ്ക്ക് വിറ്റ് കൊടുക്കാമെന്ന് ഉടമകളെ വിശ്വസിപ്പിച്ചു ഒടുവിൽ വാഹനങ്ങൾ വിറ്റ ശേഷം പണം നൽകില്ലെന്നും പോലീസ് പറഞ്ഞു. ഉടമകൾ ഇതേ കുറിച്ച്…
Read Moreലോക്ക്ഡൗൺ നിയമലംഘനം; ഒരു ദിവസം പോലീസ് പിടിച്ചെടുത്തത് 2000 വാഹനങ്ങൾ
ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവർക്കെതിരെ ഒരു ദിവസത്തിനുള്ളിൽ ബെംഗളൂരു പോലീസ് 2,039 വാഹനങ്ങൾ (വൈകുന്നേരം 5 വരെ) പിടിച്ചെടുക്കുകയും 20 എഫ് ഐ ആറും 94 നോൺ–കോഗ്നൈസബിൾ റിപ്പോർട്ടും (എൻസിആർ) രജിസ്റ്റർ ചെയ്യുകയും ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം (എൻഡിഎംഎ) കേസെടുക്കുകയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 22 വാഹന യാത്രികരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻ ഡി എം എ, കർണാടക പകർച്ചവ്യാധി നിയമങ്ങൾ പ്രകാരം 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Details of the vehicles seized for violation of #COVID19 guidelines:…
Read More