ബിഇഎംഎൽ സ്വകാര്യവൽക്കരണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു

ബെംഗളൂരു : പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിനും ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിനും (ബിഇഎംഎൽ) കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. സ്വകാര്യവൽക്കരണത്തെ ചോദ്യം ചെയ്ത് ബിഇഎംഎൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ രുദ്രയ്യ സമർപ്പിച്ച ഹർ`ജി പരിഗണിച്ച് ജനുവരി 18 ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. പ്രതിരോധമേഖലയിലെ പ്രധാന വ്യവസായങ്ങളിലൊന്ന് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഹർജിക്കാരന്റെ മുതിർന്ന അഭിഭാഷകൻ എൻ രവിവർമ കുമാർ വിശദീകരിച്ചു.…

Read More
Click Here to Follow Us