ബെംഗളൂരു: ബിഎംആർസി യുടെ മഴവെള്ള സംഭരണി ഉപയോഗ ശൂന്യമായി മാറിയപ്പോൾ ബയ്യപ്പനഹള്ളിയിലെ വിശ്വേശ്വരായ്യ ടെർമിനലിലെ മഴവെള്ള സംഭരണം ഏവർക്കും ഒരു മാതൃകയാവുകയാണ്. ദക്ഷിണ പശ്ചിമ റയിൽവേ ബെംഗളൂരു ഡിവിഷന്റെ നിയന്ത്രണത്തിലുള്ള ടെർമിനലിലെ മേൽക്കൂരയിൽ നിന്നും പ്ലാറ്റ്ഫോമിൽ നിന്നും ഉള്ള വെള്ളം പ്രത്യേക പൈപ്പുകൾ വഴിയാണ് മഴവെള്ള സംഭരണിയിലേക്ക് എത്തുന്നത്. സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച് 2 മാസം പിന്നിടുമ്പോൾ ഈ സംഭരണിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ചെടികൾ ഉൾപ്പെടെ നനയ്ക്കുന്നത്.
Read MoreTag: bayyappanahalli
മൈസൂരുവിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉടൻ
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരയ്യ റയിൽവേ ടെർമിനലിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ ട്രെയിൻ ജൂലൈ 24 മുതൽ പ്രതിദിന സർവീസ് നടത്തും. അൺറിസർവ്ഡ് ബയ്യപ്പനഹള്ളി – മൈസൂർ സ്പെഷ്യൽ എക്സ്പ്രസ്സ് രാത്രി 11.30 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 3.20 ന് മൈസൂരിൽ എത്തും. മൈസൂർ – ബയ്യപ്പനഹള്ളി എക്സ്പ്രസ്സ് രാത്രി 10 മണിക്ക് മൈസൂരിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1.45 ന് ബയ്യപ്പഹള്ളിയിൽ എത്തും. ബെംഗളൂരു കൻഡോൺമെന്റ്, കെഎസ്ആർ, കെങ്കേരി, ബിഡദി, ചന്നപട്ടണ, രാമനഗര, പാണ്ഡവപുര, മാണ്ഡ്യ, മദൂർ, നാഗനഹള്ളി, ബൈദ്രഹള്ളി, ശ്രീരംഗപട്ടണം…
Read More30 ട്രെയിനുകൾ ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയേക്കും
ബെംഗളൂരു: കേരളത്തിലേക്ക് ഉൾപ്പെടെയുള്ള 30 ദീർഘദൂര ട്രെയിനുകൾ കൂടി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയേക്കും. കെഎസ്ആർ, യശ്വന്തപുര, ബാനസവാടി, കൻഡോൺമെന്റ് സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെനുകളാണ് സ്ഥല പരിമിതിയുടെ അടിസ്ഥാനത്തിൽ മാറ്റുന്നത്. ആസാം, ബംഗാൾ, ത്രിപുര, ഒഡിഷ, ബീഹാർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ ആണ് മാറ്റുന്നത്.
Read More