ബെംഗളൂരു: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരായ നിരന്തരമായ മുറവിളി പല പൗരന്മാരെയും ബോധപൂർവം പേപ്പർ പാക്കേജിംഗും കട്ട്ലറിയും സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. ജൂലൈ 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഭക്ഷ്യ സേവന വ്യവസായത്തെ പേപ്പർ അധിഷ്ഠിത പാക്കേജിംഗിലേക്കും മാറ്റാൻ ഇടയാക്കി. എന്നാൽ ഫുഡ് പാക്കേജിംഗിനായി ഉപയോഗിക്കുന്ന ഈ പേപ്പർ വിശ്വസിക്കുന്നത്ര നല്ലതെല്ലാന്ന് അധികമൊന്നും അറിയാത്ത വസ്തുതയാണ്. പേപ്പറിൽ മെഴുക് പൂശുന്നതിനാൽ കടലാസ് കൊണ്ട് നിർമ്മിച്ച കട്ട്ലറി വിശ്വസിക്കുന്നത് പോലെ പരിസ്ഥിതി സൗഹൃദമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ബങ്കലൂരു ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവർത്തകനായ…
Read MoreTag: BANNED
നഗരം അതീവ സുരക്ഷയിൽ; മദ്യ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി
ബെംഗളുരു; സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കി ബെംഗളുരു പോലീസ്. കണ്ഠീരവ സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്. അതി ജാഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ബെമഗളുരു പോലീസ് ട്വീറ്റ് ചെയ്തു. ആരാധകരോട് ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭ്യർഥിച്ചു. മദ്യവിൽപ്പന 31 വരെയാണ് നിരോധിച്ചിരിയ്ക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണിത്. നഗരത്തിലെ സിനിമാ തിയേറ്ററുകളെല്ലാം പ്രവർത്തനം നിർത്തിവച്ചു. കൂടാതെ കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുള്ള ഗാന്ധിനഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളൊക്കെ…
Read Moreഓൺലൈൻ ചൂതാട്ട നിരോധനം, 3 വർഷം തടവും 1 ലക്ഷം പിഴയും: അറിയേണ്ടതെല്ലാം
ബെംഗളുരു; വാതുവയ്പ്പുകളും ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക പോലീസ് നിയമ ഭേഗദതി സർക്കാർ വിഞ്ജാപനം നടത്തി. നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലാണിത്. തുടർന്ന് എംപിഎൽ മുതലായ പ്രീമിയർ മൊബൈൽ സൈറ്റ് മുൻനിര ഗെയിമിംങ് ആപ്പുകളുടെ പ്രവർത്തനം കർണ്ണാടകയിൽ നിരോധിച്ച് തുടങ്ങി. പണം വച്ചുള്ള ഇത്തരം ഗെയിമുകൾ കർണ്ണാടക അനുവദിക്കില്ലെന്ന സന്ദേശമാണ് എല്ലാവർക്കും ലഭിയ്ക്കുന്നത്. 1 ലക്ഷം പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആദ്യ തവണ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയാൽ 6 മാസം തടവും 10,000 രൂപ പിഴയും ചുമത്തും.…
Read Moreശബ്ദമലിനീകരണം; പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി
ബെംഗളുരു; പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വന്നിരുന്നു. നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുലികേശി നഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെഗാഫോൺ ഉപയോഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും
Read More