പെൺകരുത്ത് വിളിച്ചോതുന്ന ,വ്യക്തിത്വമുള്ള നായികമാർ നയിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ കണ്ടു .കൂട്ടത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തർക്കിഷ് ചിത്രമായ സിബൽ ആണ് .കാഗ്ല സെൻസിർസിയും ഗുലാം ഗയോവാനിറ്റിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണിത് . തർക്കി കരിങ്കടൽ മേഖലയിലെ മലയോരഗ്രാമത്തിൽ ജിവിക്കുന്ന സിബൽ എന്ന യുവതിയുടെ പോരാട്ട കഥയാണ് സിനിമ .സിബലിന് ഒരു അനുജത്തിയും പിതാവും മാത്രമേയുള്ളൂ .മുൻപട്ടാളക്കാരനായ പിതാവിനു ഒരു കടയുണ്ട് .അയാൾ ഗ്രാമമുഖ്യനുമാണ് .സുന്ദരിയായ സിബലിന് സംസാരശേഷിയില്ല .ശാപമേറ്റവളെന്ന് കരുതുന്ന അവളെ നാട്ടുകാർക്ക് കണ്ടുകൂടാ .പിതാവിന് സ്നേഹമാണെങ്കിലും…
Read MoreTag: bangalore international film festival 2019
രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശീല വീഴും;മേള അനുഭവങ്ങളിലൂടെ ശ്രീ വിഷ്ണുമംഗലം കുമാര്‍.
‘ലോകം ബെംഗളൂരുവിൽ’ എന്നാണ് ബെംഗളൂരു ഇന്റർനാഷനൽ ചലച്ചിത്ര മേളയുടെ പരസ്യവാചകം .അക്ഷരാർത്ഥത്തിൽ അത് ശരിയാണ് .ഒരാഴ്ചക്കാലം ലോകം ബെംഗളൂരുവിലാണ് .കണ്ടമ്പററി വേൾഡ് സിനിമാവിഭാഗത്തിൽ മാത്രം നൂറുചിത്രങ്ങൾ .ഇതരവിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങൾ വേറെയും .ഓറിയോൺ മാളിന്റെ മൂന്നാം നിലയിലുള്ള കൂറ്റൻ മൾട്ടിപ്ളെക്സിലെ പതിനൊന്നു സ്ക്രീനുകളിലായി ദിവസേന നാല്പതിലേറെ സിനിമകളുടെ പ്രദർശനം .ഓരോ സ്ക്രീനിലും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുമണിവരെ ആറു ഷോകൾ .സിനിമാവിദ്യാർത്ഥികൾ ഉൾപ്പെടെ ആറായിരത്തിൽപരം ഡെലിഗേറ്റുകൾ .കൂടാതെ മാധ്യമക്കാർ ,വിദേശികളും സ്വദേശികളുമായ അതിഥികൾ ,ഡെയ്ലി പാസ്സുകാർ വേറെയും .സംഘാടകസമിതി അംഗങ്ങളും വളണ്ടീയർമാരും മുന്നൂറോളം വരും…
Read More