നഗരത്തിൽ കൂടുതൽ കോവിഡ് വ്യാപനം ഈ എട്ട് വാർഡുകളിൽ

ബെംഗളൂരു: മഹാദേവപുര, ബോമ്മനഹള്ളി മേഖലകളിലെ മൂന്ന് വാർഡുകളും കിഴക്കൻ മേഖലയിലെ രണ്ട് വാർഡുകളും കഴിഞ്ഞ 10 ദിവസങ്ങളിൽ നഗരത്തിലെ കോവിഡ് വൈറസ് അണുബാധയുടെ വർദ്ധനവിന് കാരണമായതായി ബിബിഎംപി പുറത്തുവിട്ട വിവരങ്ങൾ  വ്യക്തമാക്കുന്നു. മറ്റ് സോണുകളിലൊന്നും സജീവമായ ക്ലസ്റ്ററോ നിയന്ത്രണ മേഖലയോ ഇല്ല. കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് വാർഡുകളാണ് മഹാദേവപുരയിലെ ബെല്ലന്ദൂർ, ഹൊറമാവ്, ഹഗദൂർ; ബോമനഹള്ളിയിലെ എച്ച്എസ്ആർ ലേഔട്ട്, അരകെരെ, ബെഗൂർ; കിഴക്കൻ മേഖലയിലെ ശാന്തലനഗർ, ന്യൂ തിപ്പസന്ദ്ര, യെലഹങ്കയിലെ ആർ ആർ നഗർ, കെംപെഗൗഡ എന്നീ സ്ഥലങ്ങൾ. എന്നാൽ കേസുകളെ കൂടുതൽ പ്രാദേശികവൽക്കരിക്കാന്‍…

Read More

സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകി; നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകിയ നാല് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഹൊസഹള്ളിയിലെ നാഗരാജ് (39), ചോടദേവനഹള്ളിയിലെ മുകേഷ് സിംഗ് (25), ഭാഗ്യ, അനിൽകുമാർ എന്നിവരിൽ നിന്ന് അഞ്ച് നെഗറ്റീവ് റിപ്പോർട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ സിംഗ് നാഗരാജുമായി ചേർന്ന് തെറ്റായ റിപ്പോർട്ടുകൾ സൃഷ്ടിച്ചു. ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഭാഗ്യ എന്നിവരെ അവർ നിയമിച്ചു. “പ്രതിക്ക് ദോമ്മസാന്ദ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു സാമ്പിളും ലഭിച്ചില്ല, പക്ഷേ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകി. വിവരം ലഭിച്ചതിന്…

Read More

ബി.ബി.എം.പി വാക്‌സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ മുടങ്ങി.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു. “പുതിയ കേന്ദ്ര സർക്കാർ നയം” എന്ന് ചൂണ്ടിക്കാട്ടിയാണ്  ബി‌ ബി‌ എം‌ പി അധികൃതർ വാക്‌സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന  പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ…

Read More

കർഫ്യൂ നിയമലംഘനം: പോലീസ് 434 വാഹനങ്ങൾ പിടിച്ചെടുത്തു. 19 ഡിഎംഎ കേസുകൾ ഫയൽ ചെയ്തു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച ‘കോവിഡ് കർഫ്യൂ‘ നോട് അനുബന്ധിച്ച് അനാവശ്യമായി പുറത്തിറങ്ങാതെ വീടിനകത്ത് താമസിക്കാൻ ബെംഗളൂരുവിലെ ഭൂരിഭാഗം ആളുകളും തീരുമാനിച്ചിട്ടും, മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് (ബിസിപി) ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 434 വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ 10 നും രാത്രി 8 നും ഇടയിൽ നടന്ന പരിശോധനയിൽ 395 ഇരുചക്രവാഹനങ്ങൾ, 22 ത്രീ വീലറുകൾ, 17 ഫോർ വീലറുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം, ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായവകുപ്പുകൾ പ്രകാരം 19 കേസുകൾ ഇതിനോടകം രജിസ്റ്റർ…

Read More

കോവിഡ് 19: കർശന നടപടികൾ ഇന്ന് പ്രഖ്യാപിക്കും.

ബെംഗളൂരു: ഗവർണർ വാജുഭായ് വാലയും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക സർക്കാർ ഇന്ന്  സംസ്ഥാനത്ത് കർശനമായ കോവിഡ് -19 നിയന്ത്രണ നടപടികൾ പ്രഖ്യാപിക്കും. സർക്കാരിനുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എതിർപ്പുകൾ ഉള്ളതിനാൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടാകണമെന്നില്ല. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ സാധാരണക്കാരെ ബാധിക്കാനിടയാകും എന്ന് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക എംഎൽഎ മാരും എംപി മാരും നേതാക്കളും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൌൺ വേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരിക്കുന്നതിനാൽ ഗവർണറുമായി വിർച്വൽമീറ്റിങ് നടത്തും.…

Read More
Click Here to Follow Us