ബെംഗളൂരു :ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പിൽ പിടിയിലായ മലയാളികളടക്കം 27 പേരെ സെൻട്രൽ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . തൃശ്ശൂർ സ്വദേശികളായ ഗോകുൽ , കിരൺ , ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ ,ഇവരെക്കൂടാതെ ചെന്നൈ സ്വദേശികളായ സൂര്യ , കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് . ഗോവ , മഹാരാഷ്ട്ര , കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്.ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.…
Read MoreTag: arrest
എച്ച്ബിആർ ലേഔട്ടിലെ മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതികൾ അറസ്റ്റിൽ
ബെംഗളൂരു: എച്ച്ബിആർ ലേഔട്ടിലെ നിരവധി മോഷണങ്ങൾക്ക് പിന്നിലെ കരങ്ങളെ ഗോവിന്ദപുര പോലീസ് ഒക്ടോബർ 19 ബുധനാഴ്ച അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരായി ജോലി ചെയ്യുന്ന അഞ്ച് നേപ്പാളി പൗരന്മാരെയും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്ന് 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) പറയുന്നതനുസരിച്ച്, അഞ്ച് പ്രതികൾ നേപ്പാളിൽ നിന്നുള്ളവരും ബെംഗളൂരുവിലുടനീളം സ്വീപ്പിംഗ്, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ഗാർഡായി നിരവധി ജോലികൾ ചെയ്തിരുന്നവരുമാണ്, 8-10 വർഷം മായി ബെംഗളൂരുലെ…
Read Moreനിർബന്ധിത മതപരിവർത്തനമെന്ന് വ്യാപക പരാതി; കർണ്ണാടകയിൽ പാസ്റ്റർ അറസ്റ്റിൽ
ബെംഗളുരു; നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ കർണ്ണാടകയിൽ പാസ്റ്ററെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത് പോലീസ്. വടക്കൻ കർണ്ണാടകത്തിലെ ഹുബ്ബള്ളിയിലും, കുടകിലുമാണ് അറസ്റ്റ്, ഹുബ്ബള്ളിയിലെ ദളിത് വിഭാഗത്തിൽ പെട്ടയാളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് പാസ്റ്ററായ സോമു അറസ്റ്റിലായിരിക്കുന്നത്. ഹുബ്ബള്ളിയിലെ ഭോവു വിഭാഗത്തിൽ പെട്ട വിശ്വനാഥ് ബുദൂരാണ് പാസ്റ്റർക്കെതിരെ പരാതി നൽകിയത്. പാസ്റ്റർ മാസങ്ങളായി മതം മാറാൻ നിർബന്ധിക്കുന്നുവെന്നാണ് പരാതി നൽകിയത്. കുടകിൽ പാവപ്പെട്ട വീട്ടിലെ ആളുകളെയും ആദിവാസികളെയും മഞ്ജുനാഥ് എന്ന വ്യക്തിയും ഭാര്യയും മകളും ചേർന്ന് മതം മാറ്റാൻ നിരന്തരം ശ്രമിച്ചതിനെ…
Read Moreവന്യമൃഗങ്ങളുടെ തോൽ വിൽക്കാൻ ശ്രമിച്ച നായാട്ടുകാരൻ പിടിയിൽ
ബെംഗളൂരു : വന്യമൃഗങ്ങളുടെ തോൽ വിൽക്കാൻ ശ്രമിച്ച നായാട്ടുകാരനെ വനംവകുപ്പ് പിടിയിൽ. ചെന്നായ, മരപ്പട്ടി എന്നിവയുടെ അഞ്ച് തോലുകളും ജീവനുള്ള രണ്ട് ഉടുമ്പുകളെയും ഇയാളിൽനിന്ന് പിടികൂടി.അറസ്റ്റിലായ യശ്വന്ത് റാവു (48) മാണ്ഡ്യ ജില്ലയിലെ നാഗമംഗള താലൂക്കിലെ ശിക്കാരിപുര ഗ്രാമനിവാസി ആണ്. അന്ധവിശ്വാസങ്ങളുടെ മറപിടിച്ചതാണ് ഇയാൾ തോൽ വിട്ട് ജീവിച്ചിരിക്കുന്നത് വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവർക്ക് ചെന്നായയുടെ തലയോട്ടിയും തോലും ഇയാൾ വിറ്റിരുന്നുവെന്ന് വനംവകുപ്പ് പോലീസ് പറഞ്ഞു. ദുർമന്ത്രവാദം ചെയ്യുന്നവർക്കാണ് ഉടുമ്പിനെ വിറ്റിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൈസൂരു വനംവകുപ്പിന്റെ മൊബൈൽ സ്ക്വാഡാണ് ഇയാളെ…
Read Moreഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
ബെംഗളുരു; നിരവധി പേരിൽ നിന്ന് ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തി പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ. മാണ്ഡ്യ സ്വദേശി സന്ദീപാണ്(36) അറസ്റ്റിലായത്. ശേഷാദ്രി സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സമാനമായ രീതിയിൽ ഐഎഎസ് ഓഫീസർ എന്ന വ്യാജേന ജോലി വാഗ്ദാനം നൽകി ഒട്ടനവധി പേരെ ഇയാൾ വഞ്ചിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിയിൽ നിന്ന് മാത്രം ഇത്തരത്തിൽ 6 ലക്ഷമാണ്…
Read Moreബാഗൽകോട്ടിൽ വിദ്യാർഥികളെ മർദിച്ച കേസ് ; 10 പേർ അറസ്റ്റിൽ
ബെംഗളൂരു: ബാഗൽകോട്ടിൽ സ്വകാര്യട്യൂഷൻ കേന്ദ്രത്തിൽ തൊപ്പി ധരിച്ചെത്തിയ വിദ്യാർഥികളെ മർദിച്ച കേസിൽ 10 പേരെ പോലീസ് അറസ്റ്റുചെയ്തു. വിദ്യാർഥികളെ മർദിച്ചവരും മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ബാഗൽകോട്ട് എസ്.പി. ലോകേഷ് ജഹലസാര അറിയിച്ചു.അതേസമയം മർദനമേറ്റ വിദ്യാർഥികൾ ഇക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ടുകേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് ഇക്കൽ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥികൾ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് മർദിച്ചവർ നൽകിയ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.…
Read Moreസാമ്പാറിന് രുചിയില്ല ,അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു :സംസ്ഥാനത്ത് ഉത്തര കന്നഡ ജില്ലയിൽ രുചികരമായ സാമ്പാർ പാകം ചെയ്യാത്തതിന് യുവാവ് വ്യാഴാഴ്ച അമ്മയെയും സഹോദരിയെയും വെടിവെച്ചു കൊന്നു. ഒക്ടോബർ 13 ബുധനാഴ്ചയാണ് സംഭവം നടന്നത്, പ്രതി മഞ്ജുനാഥ് ഹസ്ലർ (24) വ്യാഴാഴ്ച അറസ്റ്റിലായി. മഞ്ജുനാഥിന്റെ അമ്മ പാർവതി നാരായണ ഹസ്ലർ (42), സഹോദരി രമ്യ നാരായണ ഹസ്ലർ (19) എന്നിവരാണ് മരിച്ചത്. മദ്യത്തിന് അടിമയായ മഞ്ജുനാഥ് അമ്മ തയ്യാറാക്കിയ സാമ്പാറിന്റെ രുചി കുറവിന്റെ പേരിൽ തർക്കമുണ്ടായെന്നും കൂടാതെ സഹോദരി രമ്യയ്ക്ക് ഫോൺ വാങ്ങാനുള്ള അമ്മയുടെ പദ്ധതിയെയും അദ്ദേഹം എതിർത്തു ഇതേ തുടർന്നുള്ള…
Read Moreഅമ്മയെയും മൂന്ന് വയസുകാരിയായ മകളെയും കൊലപ്പെടുത്തി; പ്രതി പിടിയിൽ
ബെംഗളുരു; അമ്മയെയും 3 വയസുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൃത്യം നടത്തിയ ബല്ലാരി സ്വദേശി പിടിയിൽ. ബേലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബല്ലാരി സ്വദേശി പ്രശാന്താണ് (35) അറസ്റ്റിലായത്. ചൗഡേശ്വരി നഗറിലെ ചന്ദ്രകല(36), മകൾ രത്ന എന്നിവരാണ് ഒക്ടോബർ 7ന് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചന്ദ്രകലയുമായി ഏതാനും മാസത്തെ പരിചയം മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലായത്. ചന്ദ്രകലയുടെ ഭർത്താവ് ജോലിക്ക് പോയശേഷം ഇയാൾ വീട്ടിലെത്തി. ശേഷം ചന്ദ്രകലയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായി. തുടർന്ന്…
Read Moreകൈക്കൂലി വാങ്ങി കേസൊതുക്കി; 7 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; ലഹരി ഇടപാട് കേസൊതുക്കി തീർത്തത് കൈക്കൂലിവാങ്ങി, ഹുബ്ബള്ളി എപിഎംസി സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വനാഥ് ചൗഗളെ ഉൾപ്പെടെ 7 പോലീസുകാർക്ക് സസ്പെൻഷൻ. 2 പേരിൽ നിന്ന് 1.5 കിലോഗ്രാമോളം വരുന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ഉന്നത പോലീസുകാർ ഉൾപ്പെടെ കൈക്കൂലി ആവശ്യപ്പട്ടത്. കേസ് ചുമത്താതിരിക്കാനായാണ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാർ ഒത്തുകളിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഡിപ്പാർട്ട്മെന്റ്തല അന്വേഷണത്തിന് ധാർവാഡ് പോലീസ് കമ്മീഷ്ണർ ലഭുറാം ഉത്തരവിട്ടു കഴിഞ്ഞു. ഡിസിപി കെ രാമരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Read Moreക്രിക്കറ്റ് ബെറ്റിംങ്; ബെംഗളുരുവിൽ 3 പേർ പിടിയിൽ
ബെംഗളുരു; ക്രിക്കറ്റ് ബെറ്റിംങ് റാക്കറ്റിലെ 3 പേർ അറസ്റ്റിലായി. മൊബൈൽ ആപ്പ് വഴിയാണ് ഇവർ ക്രിക്കറ്റ് വാതുവെപ്പ് നടത്തി വന്നത്. ജെപി നഗർ സ്വദേശി ബാലചന്ദ്രൻ (30), ഹൊറമാവ് സ്വദേശി രവികുമാർ (28(, പി ചേതൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറും, ബൈക്കും, 59,000 രൂപ എന്നിവയടക്കം 10 ലക്ഷത്തിലധികം വരുന്ന രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഹൊസൂർ മെയിൻ റോഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പോലീസ് വേഷം മാറി മഫ്തിയിലെത്തി ഐപിഎൽ മത്സരം നടക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാവരും…
Read More